തൂഫാൻ ഗ്രാമസഭ
തൂഫാൻ ഗ്രാമസഭ
ലഹരിമുക്ത സമൂഹത്തിനായി ജനകീയ കൂട്ടായ്മ
ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനകീയ പങ്കാളിത്തത്തോടെ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് തൂഫാൻ ഗ്രാമസഭ.
തൂഫാൻ ഗ്രാമസഭയുടെ ലക്ഷ്യങ്ങൾ
01. ജനകീയ പങ്കാളിത്തം
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, യുവജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുക.
02. ലഹരി ഉപയോഗം തടയൽ
വാർഡ് തലത്തിൽ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
03. ബോധവൽക്കരണം
വിദ്യാർത്ഥികൾ, യുവജനങ്ങൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക.
04. ജാഗ്രതാ സംവിധാനം
ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള വാർഡ് തല ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തുക.
05. ലഹരിമുക്ത വാർഡ്
ഓരോ വാർഡിലും ജനകീയ കൂട്ടായ്മയിലൂടെ ലഹരിമുക്ത അന്തരീക്ഷം സൃഷ്ടിക്കുകയും തുടർപ്രവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
ഗ്രാമസഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ
- വാർഡിലെ ലഹരി ഉപയോഗം സംബന്ധിച്ച സാഹചര്യം വിലയിരുത്തൽ.
- ലഹരി വ്യാപനം തടയുന്നതിനുള്ള പ്രാദേശിക ഇടപെടലുകൾ.
- വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ.
- വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം.
- ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കൽ.
- തുടർപ്രവർത്തനങ്ങൾക്കുള്ള ജനകീയ കർമ്മപദ്ധതി തയ്യാറാക്കൽ.
നാടിന്റെ നന്മയ്ക്കായി ഒന്നിക്കാം!
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം... ലഹരിമുക്ത വെള്ളൂരിനായി കൈകോർക്കാം...