പ്രധാന സ്ഥലങ്ങള്
വെള്ളൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന സ്ഥലങ്ങൾ
ചരിത്രവും പൈതൃകവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന നമ്മുടെ വെള്ളൂർ.
![]() വയലോരം വ്യൂ പോയിന്റ് (മേവെള്ളൂർ)മേവെള്ളൂരിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ റോഡ് സൈഡ് പാർക്കും വ്യൂ പോയിന്റും. വിശാലമായ നെൽപ്പാടങ്ങളുടെ പച്ചപ്പും, അതിനോട് ചേർന്നുള്ള ജലാശയങ്ങളും ഇവിടുത്തെ മനോഹരമായ കാഴ്ചയാണ്. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ നിരവധി ആളുകൾ ഇവിടെയെത്തുന്നു. | ![]() ചെമ്മഞ്ചിമലവെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയിലുള്ള ഉയർന്ന ഭൂപ്രദേശമാണ് ചെമ്മഞ്ചിമല. പച്ചപ്പും കുന്നിൻപ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഈ ഭൂപ്രകൃതി പഞ്ചായത്തിന്റെ പ്രകൃതിസവിശേഷതകളിൽ പ്രധാനപ്പെട്ടതാണ്. |
![]() തിരുവെള്ളൂർ വാമനസ്വാമി ക്ഷേത്രംകേരളത്തിൽ വളരെ അപൂർവ്വമായി കാണപ്പെടുന്ന വാമന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്. ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഈ ക്ഷേത്രം മേവെള്ളൂരിനടുത്ത് ഒരു ചെറിയ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത കേരളീയ വാസ്തുവിദ്യയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് | ![]() ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിശ്രായിക്കുന്നത്തുള്ള ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളി വെള്ളൂരിലെ പ്രധാന ക്രൈസ്തവ ആരാധനാലയങ്ങളിൽ ഒന്നാണ്. പ്രദേശത്തിന്റെ മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ ഈ ദേവാലയത്തിന് പ്രാധാന്യമുണ്ട്. |
![]() കൊതിക്കല്ല്പഴയ തിരുവിതാംകൂർ–കൊച്ചി നാട്ടുരാജ്യങ്ങളുടെ അതിർത്തി അടയാളപ്പെടുത്തിയിരുന്ന അതിർത്തിക്കല്ലുകളാണ് കൊതിക്കല്ലുകൾ. വെള്ളൂരിന്റെ ചരിത്രവും പഴയ നാട്ടുരാജ്യങ്ങളുടെ അതിർത്തി നിർണയരീതികളും പരിചയപ്പെടുത്താൻ ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്. | ![]() പെരുന്തട്ട ശിവക്ഷേത്രംകോട്ടയം ജില്ലയിലെ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ആരാധനാലയമാണ് പെരുന്തട്ട ശ്രീ മഹാദേവക്ഷേത്രം. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം ചരിത്രപരമായും ആത്മീയമായും ഏറെ പ്രാധാന്യമുള്ളതാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണെന്ന ഐതിഹ്യവും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. |
![]() കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (KPPL)മുൻ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറിയുമായി ബന്ധപ്പെട്ട വ്യവസായ പൈതൃകമാണ് വെള്ളൂരിന്റെ പ്രധാന സവിശേഷതകളിലൊന്ന്. കേരള സർക്കാരിന്റെ കീഴിൽ KPPL എന്ന പേരിൽ പുനരുജ്ജീവിപ്പിച്ച ഈ സ്ഥാപനം പ്രദേശത്തിന്റെ വ്യവസായ ചരിത്രത്തിൽ ശ്രദ്ധേയമാണ്. | ![]() പിറവം റോഡ് റയിൽവേ സ്റ്റേഷൻവെള്ളൂർ ഗ്രാമപഞ്ചായത്തിലാണ് കോട്ടയം-എറണാകുളം റെയിൽവേ റൂട്ടിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പൊതുമേഖലാ സ്ഥാപനമായിരുന്ന കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എൽ - പഴയ എച്ച്.എൻ.എൽ) ഫാക്ടറി ഇതിനടുത്താണ് |







