മാലിന്യ ശേഖരണം കലണ്ടർ

മാലിന്യ ശേഖരണ കലണ്ടർ

വെള്ളൂർ ഗ്രാമപഞ്ചായത്ത്

ഹരിതകർമ്മസേനയുടെ മാലിന്യ ശേഖരണ വിവരങ്ങൾ

വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന വിവിധതരം അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനായി ഹരിതകർമ്മസേന മുഖേന പ്രത്യേക ശേഖരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഓരോ ഇനം മാലിന്യവും ശേഖരിക്കുന്ന മാസങ്ങൾ ചുവടെ നൽകിയിരിക്കുന്നു. പൊതുജനങ്ങൾ നിശ്ചിത മാസങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരണത്തിനായി കൈമാറേണ്ടതാണ്.

ഇനം തിരിച്ചുള്ള മാലിന്യ ശേഖരണ മാസങ്ങൾ

ക്രമ നമ്പർശേഖരിക്കുന്ന ഇനംശേഖരിക്കുന്ന മാസം
1പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ, പേപ്പർഎല്ലാ മാസവും
2ഇ-വേസ്റ്റ്ജനുവരി, ജൂലൈ
3തുണി മാലിന്യംഫെബ്രുവരി
4ആപത്കരമായ ഇ-മാലിന്യങ്ങൾ (ബൾബ്, കണ്ണാടി)മാർച്ച്, ഒക്ടോബർ
5ചെരുപ്പ്, ബാഗ്, തെർമോക്കോൾ, അപ്ഹോൾസ്ററിഏപ്രിൽ, നവംബർ
6കുപ്പി, ചില്ല് മാലിന്യംമെയ്, ഡിസംബർ
7ഉപയോഗശൂന്യമായ വാഹന ടയർജൂൺ
8പോളി എത്തിലീൻ പ്രിന്റിങ് ഷീറ്റ്, സ്ക്രാപ്പ്ആഗസ്റ്റ്
9മരുന്ന് സ്ട്രിപ്പ്സെപ്റ്റംബർ

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മാലിന്യങ്ങൾ ഇനം തിരിച്ച് പ്രത്യേകം സൂക്ഷിക്കുക.
  • നിശ്ചിത മാസങ്ങളിൽ ശേഖരണത്തിനായി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
  • മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കരുത്.
  • ശുചിത്വ പ്രവർത്തനങ്ങളിൽ ഹരിതകർമ്മസേനയുമായി സഹകരിക്കുക.

മാലിന്യമുക്ത വെള്ളൂർ – നമ്മുടെ ഉത്തരവാദിത്വം

മാലിന്യങ്ങൾ വലിച്ചെറിയാതെ തരംതിരിച്ച് കൈമാറാം. ശുചിത്വമുള്ള വെള്ളൂർ ഗ്രാമപഞ്ചായത്തിനായി നമുക്കൊന്നിച്ച് പ്രവർത്തിക്കാം.

വെള്ളൂർ ഗ്രാമപഞ്ചായത്ത്
മേവെള്ളൂർ പി.ഒ., കോട്ടയം – 686609