പഞ്ചായത്തിലെ മാതൃകാ പദ്ധതികള്‍

ലൈഫ് പദ്ധതി
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് - ലൈഫ്മിഷന്‍ പദ്ധതിയില്‍പ്പെടുത്തി 13 പേര്‍ക്ക് വീട് നല്‍കി സ്വാതന്ത്രാനന്തര ഭാരതം വികസനത്തിന്‍റെ പാതയില്‍ ലോക നിലവാരത്തിലേയ്ക്ക് ഉയരുകയും കേരളം അതൊന്നിച്ച് വളരുകയും ചെയ്തുവെങ്കിലും ഭൂരഹിതഭവനരഹിതരായ ഒട്ടനവധി കുടുംബങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. അവരുടെ ചിരകാല സ്വപ്നമായ വീട് സാധ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍. അതില്‍പ്പെടുത്തി വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് സൗജന്യമായി ലഭിച്ച സ്ഥലത്ത് 13 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഡോ. രാജലക്ഷ്മി, ശ്രീ. ബാബു എന്നിവര്‍ക്ക് കുടുംബസ്വത്തായി ലഭിച്ച 65 സെന്‍റ് സ്ഥലം അവരുടെ ദിവംഗതയായ അമ്മയുടെ സ്മരണാര്‍ത്ഥം പഞ്ചായത്തിന് സൗജന്യമായി നല്‍കുകയും ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി ഭൂരഹിത ഭവനരഹിതരായ 13 കുടുംബങ്ങള്‍ക്ക് സമയബന്ധിതമായി വീടുകള്‍ പൂര്‍ത്തീകരിക്കുകയാണുണ്ടായത്. തികച്ചും അര്‍ഹരായ ആളുകളെ ലൈഫ്മിഷന്‍ കണ്ടെത്തി മുന്നോട്ട് വച്ച ലിസ്റ്റ് പ്രകാരമാണ് പഞ്ചായത്ത് വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു കുടംബത്തിന് അത്യവശ്യം വേണ്ടുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടി രണ്ട് മുറി ഒരു ഹാള്‍ അടുക്കള ഉള്‍പ്പെടെ 420 സ്ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ വാട്ടര്‍ കണക്ഷനും വൈദ്യുത കണക്ഷനും നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്‍ പ്രകാരമുള്ള 4 ലക്ഷം രൂപയും ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ക്കായി ലഭിച്ച പണവും ശുചിത്വ മിഷന്‍റെ ശൗചാലയ നിര്‍മ്മാണത്തിനായി ലഭിച്ച പണവും ചേര്‍ന്ന് ഏകദേശം നാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ 118 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനങ്ങള്‍ ഒരുക്കി നല്കിയിട്ടുണ്ട്.
ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ (മാലിന്യമുക്ത പഞ്ചായത്തുകൾ):

ഹരിതകർമ്മ സേനയുടെ പ്രവർത്തനം: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു. ഇത് പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ സഹായിച്ചു.
മാലിന്യ സംസ്കരണ യൂണീറ്റുകൾ: തുമ്പൂര്‍ മുഴി മാലിന്യ സംസ്ക്കരണ പ്ലാന്‍റ്
ഗ്രീൻ പ്രോട്ടോക്കോൾ: പൊതു പരിപാടികളിലും ആഘോഷങ്ങളിലും ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കി പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ കുറയ്ക്കുന്നു
കുടുംബശ്രീ മിഷൻ പദ്ധതികൾ:
വനിതാ സ്വയംസഹായ സംഘങ്ങ
ൾ: സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ സഹായിക്കുന്ന സൂക്ഷ്മ സംരംഭങ്ങൾ, വായ്പകൾ, ഉൽപ്പാദന യൂണിറ്റുകൾ എന്നിവ.ജനകീയ ഹോട്ടലുകൾ: കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കി വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നത്.
കാർഷിക ഗ്രൂപ്പുകൾ: കുടുംബശ്രീ വഴി രൂപീകരിച്ച കാർഷിക കൂട്ടായ്മകൾ പ്രാദേശികമായി കൃഷി പ്രോത്സാഹിപ്പിക്കുന്നു.
തൊഴിലുറപ്പ് പദ്ധതി (MGNREGA) ഫലപ്രദമായി നടപ്പിലാക്കുന്നത്:

ഗ്രാമീണ മേഖലയിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുക. കുളങ്ങൾ നിർമ്മിക്കൽ, തോടുകൾ വൃത്തിയാക്കൽ, കോണ്‍ക്രീറ്റ് - ടൈല്‍ റോഡുകൾ നിർമ്മിക്കൽ, കാർഷിക പ്രവർത്തനങ്ങൾ , ആട്ടിന്‍ കൂട് നിര്‍മ്മാണം , കോഴിക്കൂട് നിര്‍മ്മാണം, കയര്‍ഭൂവസ്ത്രം വിരിക്കല്‍ തുടങ്ങിയവയിലൂടെ ഗ്രാമീണ വികസനത്തിന് ഇത് വലിയ സംഭാവന നൽകുന്നു.
സുരക്ഷിത കുടിവെള്ള പദ്ധതികൾ:
കിണറുകൾ ശുചീകരിക്കൽ, പുതിയ കുഴൽ കിണറുകൾ സ്ഥാപിക്കൽ, പൊതു ടാപ്പുകൾ വഴി കുടിവെള്ളം എത്തിക്കൽ എന്നിവയിലൂടെ എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുക.
വിവിധങ്ങളായ പദ്ധതികളിലൂടെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നു.
ആരോഗ്യ മേഖലയിലെ മാതൃകാപരമായ ഇടപെടലുകൾ:
ആർദ്രം മിഷൻ പ്രവർത്തനങ്ങൾ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി മികച്ച ചികിത്സയും പ്രതിരോധ ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നു.
പകർച്ചവ്യാധി നിയന്ത്രണം: കൊതുകു നശീകരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ രോഗങ്ങൾ തടയുന്നത്.
വിദ്യാഭ്യാസ മുന്നേറ്റത്തിനായുള്ള പദ്ധതികൾ:
ലൈബ്രറികൾ സ്ഥാപിക്കൽ, പഠനസഹായികൾ വിതരണം ചെയ്യൽ, സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ.
അംഗീകൃത വായനശാലകള്‍ , സ്കൂളുകള്‍ക്ക് ആനുകാലികങ്ങളും പത്രങ്ങളും
നീന്തല്‍പരിശീലനങ്ങള്‍
ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നത്.
പ്രകൃതി സംരക്ഷണ, ജൈവ വൈവിധ്യ പരിപാലന പദ്ധതികൾ:
പുഴകളും തോടുകളും വൃത്തിയാക്കൽ, കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കൽ, ജൈവ വൈവിധ്യ പാർക്കുകൾ സ്ഥാപിക്കൽ.