വെള്ളൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
വാർത്തകളും വിവരങ്ങളും

ഗ്രാമസഭ അറിയിപ്പ്

വെള്ളൂർ ഗ്രാമപഞ്ചായത്ത്

ഫയൽ നമ്പർ: എസ്.സി.4/453650-2026
തീയതി: 13-07-2026

ബഹുമാനപ്പെട്ട ഗ്രാമസഭാംഗങ്ങളേ,

വെള്ളൂർ ഗ്രാമപഞ്ചായത്തിന്‍റെ 2026-2027 വാർഷിക പദ്ധതിയുടെ ഗുണഭോക്തൃ ഗ്രാമസഭകൾ വാർഡ് തലത്തിൽ താഴെപ്പറയുന്ന സ്ഥലങ്ങളിലും സമയങ്ങളിലും ചേരുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി 10-07-2026-ലെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നു.

ഗ്രാമസഭയിൽ യഥാസമയം പങ്കെടുത്ത് നാടിന്‍റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ എല്ലാ ഗ്രാമസഭാംഗങ്ങളെയും ഗ്രാമസഭയിലേക്ക് സാദരം ക്ഷണിക്കുന്നു.

അജണ്ട

  1. 2026-2027 വാർഷിക പദ്ധതി – ഗുണഭോക്താക്കളെ അംഗീകരിക്കൽ
  2. 2026-27 വാർഷിക പദ്ധതി സ്പിൽ ഓവർ, ധനകാര്യ കമ്മീഷൻ ഗ്രാന്‍റ് പദ്ധതികൾ ഉൾപ്പെടെയുള്ള പദ്ധതി ഭേദഗതി അംഗീകരിക്കൽ
  3. VB-G RAM G പദ്ധതി സംബന്ധിച്ച ചർച്ച
  4. സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകൾ അംഗീകരിക്കൽ
  5. ഓഡിറ്റ് റിപ്പോർട്ട് 2024-25
വാർഡ് അടിസ്ഥാനത്തിലുള്ള ഗ്രാമസഭ വിവരങ്ങൾ
വാർഡ്തീയതിസമയംസ്ഥലം
109-08-202611:00 AMഎൻ.എസ്.എസ് കരയോഗം ഹാൾ, തോന്നല്ലൂർ
202-08-202610:00 AMഭവൻസ് സ്കൂൾ ഓഡിറ്റോറിയം, ന്യൂസ് പ്രിന്‍റ് നഗർ
302-08-202612:00 PMമടത്തേടം കമ്മ്യൂണിറ്റി ഹാൾ
402-08-202602:00 PMചന്ദ്രാമല സാംസ്കാരിക നിലയം
509-08-202610:30 AMപടിഞ്ഞാറ്റുകാവ് ഓഡിറ്റോറിയം, വെള്ളൂർ
626-07-202602:00 PMപ്ലാന്തടം അംഗൻവാടി
702-08-202603:00 PMസ്കറിയാ മെമ്മോറിയൽ ലൈബ്രറി ഹാൾ
802-08-202602:00 PMടാഗോർ ലൈബ്രറി ഹാൾ, ഇറുമ്പയം
926-07-202603:00 PMസി.എം.എസ് എൽ.പി സ്കൂൾ, ഇരുമ്പയം
1009-08-202603:00 PMനുസ്രത്തുൽ ഇഖുവാൻ ജുമാ മസ്ജിദ് മദ്രസ ഹാൾ, പള്ളിപ്പടി
1126-07-202611:00 AMവടകര സൗത്ത് സാംസ്കാരിക നിലയം
1226-07-202602:00 PMഎസ്.എൻ.ഡി.പി ഹാൾ, പാറക്കൽ
1326-07-202603:30 PM126-ാം നമ്പർ എസ്.എൻ.ഡി.പി ഹാൾ, കരിപ്പാടം
1409-08-202602:30 PMമരങ്ങോലിൽ ക്ലബ്ബ് ഹൗസ്, കരിപ്പള്ളിമല
1509-08-202602:00 PMപ്രസാദഗിരി പള്ളി ഹാൾ, വരിക്കാംകുന്ന്
1602-08-202611:00 AMസഹകരണ ബാങ്ക് ഓഡിറ്റോറിയം, വടകര
1726-07-202611:00 AMസാംസ്കാരിക നിലയം, വരിക്കാംകുന്ന്

സ്നേഹാദരങ്ങളോടെ,

പ്രസിഡന്‍റ്
വാർഡ് മെമ്പർ
സെക്രട്ടറി