ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1924-ലെ വൈക്കം സത്യാഗ്രഹവും അതോടെ ശക്തിപ്പെടാന്‍ തുടങ്ങിയ ദേശീയപ്രസ്ഥാനവും ഈ പ്രദേശത്തും അനുരണനങ്ങളുണ്ടാക്കി. വെള്ളൂര്‍ സ്വദേശിയായ ഇ.മാധവന്റെ (മാളികയില്‍) സ്വതന്ത്രസമുദായം എന്ന പുസ്തകം സര് സി.പി.യുടെ കാലത്ത് നിരോധിക്കപ്പെടുകയുണ്ടായി എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. 15-8-1953-ലാണ് ഇന്നത്തെ വെള്ളൂര്‍ പഞ്ചായത്തിന്റെ പ്രാക് രൂപമായ മേവെള്ളൂര്‍ പഞ്ചായത്ത് രൂപം കൊണ്ടത്. അന്ന് കളമ്പൂര്, തോന്നല്ലൂര്‍, വരിക്കാംകുന്ന്, വടകര, കരിപ്പാടം, ഇറുമ്പയം, കീവെള്ളൂര്‍, മേവെള്ളൂര്‍ എന്നീ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. 1953-ലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പൌലോസ് തട്ടാര്‍ക്കേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നു. 1956-ല്‍ കളമ്പൂര് പ്രദേശം പിറവം പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിന്റ ഇന്നത്തെ രൂപം കൈവന്നതിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പ് 1963-ലാണ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശിവശങ്കരന്...
കൂടുതൽ വായിക്കുക