ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സാജിത യൂസഫ്

പ്രസിഡൻ്റ്

അനീഷ് ചന്ദ്രന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമി ടി എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെജി ആറാക്കല്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാന്‍റി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആശ ഗോപാല്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിലാസം: വെള്ളൂർ ഗ്രാമപഞ്ചായത്ത്, മേവെള്ളൂർ പി.ഒ., കോട്ടയം, കേരളം – 686609 വാർഡുകളുടെ എണ്ണം: 17 വിസ്തീർണ്ണം: 19.29 ച.കീ.മീ ജനസംഖ്യ: 21,584 വില്ലേജ്: വെള്ളൂർ താലൂക്ക്: വൈക്കം ബ്ലോക്ക് പഞ്ചായത്ത്: കടുത്തുരുത്തി നിയമസഭാ മണ്ഡലം: വൈക്കം ലോക്സഭാ മണ്ഡലം: കോട്ടയം  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1924-ലെ വൈക്കം സത്യാഗ്രഹവും അതോടെ ശക്തിപ്പെടാന്‍ തുടങ്ങിയ ദേശീയപ്രസ്ഥാനവും ഈ പ്രദേശത്തും അനുരണനങ്ങളുണ്ടാക്കി. വെള്ളൂര്‍ സ്വദേശിയായ ഇ.മാധവന്റെ (മാളികയില്‍) സ്വതന്ത്രസമുദായം എന്ന പുസ്തകം സര്‍ സി.പി.യുടെ കാലത്ത് നിരോധിക്കപ്പെടുകയുണ്ടായി എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. 15-8-1953-ലാണ് ഇന്നത്തെ വെള്ളൂര്‍ പഞ്ചായത്തിന്റെ പ്രാക് രൂപമായ മേവെള്ളൂര്‍ പഞ്ചായത്ത് രൂപം കൊണ്ടത്. അന്ന് കളമ്പൂര്‍, തോന്നല്ലൂര്‍, വരിക്കാംകുന്ന്, വടകര, കരിപ്പാടം, ഇറുമ്പയം, കീവെള്ളൂര്‍, മേവെള്ളൂര്‍ എന്നീ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. 1953-ലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പൌലോസ് തട്ടാര്‍ക്കേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നു. 1956-ല്‍ കളമ്പൂര്‍ പ്രദേശം പിറവം പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിന്റ ഇന്നത്തെ രൂപം കൈവന്നതിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പ് 1963-ലാണ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശിവശങ്കരന്‍...

കൂടുതൽ വായിക്കുക