വെള്ളൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
അവാര്‍ഡുകളും നേട്ടങ്ങളും

വെള്ളൂർ ഗ്രാമപഞ്ചായത്തിന്‍റെ പ്രധാന നേട്ടങ്ങൾ

ജനകീയ വികസനത്തിനും മികച്ച ഭരണനിർവഹണത്തിനും മുന്‍നിരയിലുള്ള വെള്ളൂർ ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു.

  • 2020-ൽ ശുചിത്വ പദവി നേടി ശുചിത്വ പരിപാലനത്തിലും പൊതുജനാരോഗ്യ സംരക്ഷണത്തിലും മികവ് തെളിയിച്ചു.

  • 2020–21 സാമ്പത്തിക വർഷത്തിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയതിന് കടുത്തുരുത്തി ബ്ലോക്കില്‍ നിന്നുള്ള അംഗീകാരം  നേടി.

  • 2020–21 സാമ്പത്തിക വർഷത്തിൽ വികസന ഫണ്ട് 100% വിനിയോഗിച്ച് കാര്യക്ഷമമായ പദ്ധതിയാസൂത്രണത്തിന്റെയും സാമ്പത്തിക മാനേജ്മെന്‍റിന്‍റെയും മാതൃകയായി.

  • 2021–22 വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) മികച്ച നിർവഹണത്തിന് ബ്ലോക്ക് തല അംഗീകാരം നേടി.

  • 2024-ലെ കേരളോത്സവത്തിൽ ബ്ലോക്ക് തല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി കലാ-കായിക മേഖലകളിലെ മികവ് തെളിയിച്ചു.

  • 2025-ൽ മികച്ച പൊതുവിടത്തിനുള്ള ബ്ലോക്ക് തല പുരസ്കാരം വെള്ളൂർ ഗ്രാമപഞ്ചായത്തിലെ തട്ടാവേലി സ്വന്തമാക്കി, പൊതുസ്ഥലങ്ങളുടെ സംരക്ഷണത്തിലും സൗന്ദര്യവൽക്കരണത്തിലും പഞ്ചായത്തിന്‍റെ പ്രതിബദ്ധത അടിവരയിട്ടു.

സമഗ്ര വികസനം, കാര്യക്ഷമമായ ഭരണനിർവഹണം, ജനപങ്കാളിത്തം എന്നിവയുടെ കരുത്തിലാണ് വെള്ളൂർ ഗ്രാമപഞ്ചായത്ത് ഈ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്.

ISO 9001:2015 സർട്ടിഫിക്കേഷൻ

സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര അംഗീകാരമായ ISO 9001:2015 സർട്ടിഫിക്കേഷൻ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിന് ഈ അംഗീകാരം ലഭിച്ചത്.

സർട്ടിഫിക്കേഷന്‍റെ പ്രധാന നേട്ടങ്ങൾ

  • മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവന വിതരണം
  • ഫയൽ നീക്കത്തിലെ കൃത്യതയും കാര്യക്ഷമതയും
  • അപേക്ഷകൾക്ക് സമയബന്ധിതമായ പ്രതികരണം
  • പൗര സേവനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും
  • ഡിജിറ്റൽ റെക്കോർഡ് സംവിധാനത്തിലൂടെ വേഗത്തിലുള്ള വിവര ലഭ്യത
  • സമഗ്ര പൗരസര്‍വ്വേകള്‍